CLOSE

കെ റെയില്‍ :കല്ലിടാന്‍ വന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞു; കല്ലിടാതെ സംഘം മടങ്ങിപ്പോയി

Share

പാലക്കുന്ന് : സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. ഉദുമ പഞ്ചായത്തില്‍ 13 ആം വാര്‍ഡില്‍ കല്ലിടാന്‍ വന്ന കെ റെയില്‍ പദ്ധതി ഉദ്യോഗസ്ഥരെയും റവന്യു ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെയാണ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ തദ്ദേശ വാസികള്‍ ഉപരോധിച്ചത്. ബേക്കല്‍ പോലിസ് ഇടപെട്ടിട്ടും സംഘത്തിനെ കല്ലിടാന്‍ അനുവദിച്ചില്ല. ഡി. സി. സി. ജനറല്‍ സെക്രട്ടറി വി. ആര്‍. വിദ്യാസാഗര്‍, 13 ആം വാര്‍ഡ് അംഗം ഹാരിസ് അങ്കക്കളരി, മറ്റ് അംഗങ്ങളായ ചന്ദ്രന്‍ നാലാം വാതുക്കല്‍, സുനില്‍ കുമാര്‍, തദ്ദേശ വാസികളായ സുജിത്, ടി. ആര്‍. കൃഷ്ണന്‍, ഹമീദ് മലാംകുന്ന്, അറഫാത്ത് എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്.
കല്ലിടല്‍ കോടതി വിലക്കിയ കാര്യം സൂചിപ്പിച്ചപ്പോള്‍ അത് 22 വരെ മാത്രമാണെന്നും അതിന് ശേഷം ഉണ്ടാകുന്ന തീരുമാനമനുസരിച്ച് മടങ്ങി വരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഈ വാര്‍ഡിലെ അംഗം ഹാരിസ് അങ്കക്കളരി പറഞ്ഞു.
വെള്ളിയാഴ്ച്ച തൊട്ടടുത്ത14 ആം വാര്‍ഡില്‍ കുറ്റിഅടിച്ചിരുന്നു. കോടതി വിധിയെ തുടര്‍ന്ന് കെ.ലൈന്‍ എന്ന് എഴുതാത്ത കുറ്റിയാണിവിടെ സ്ഥാപിച്ചത്.

Leave a Reply

Your email address will not be published.