കാസര്‍ഗോഡ്: ഡിവിഷന് ഫോറസ്റ്റ്ഓഫീസര്‍ ധനേഷ്കുമാറിന്റെ ഉത്തരവ്പ്രകാരം ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ സോളമന് ജോര്‍ജ് ഏര്‍പ്പെടുത്തിയ നൈറ്റ് പട്രോളിംഗിനിടയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ കല്ലുവള മുഹമ്മദ് ഇര്‍ഷാദിന്റെ കൃഷിയിടത്തില്‍ പന്നിയെ കാണുകയും ബി അബ്ദുള്‍ ഗഫൂറിന്റെ നേത്വത്തിലുള്ള പ്രത്യക ദൗത്യസംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കാറഡുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് പി, വനം വകുപ്പ് ജീവനക്കാരായ ബിജിത്ത് പി, വിജയന് എം, സുധീഷ് കുമാര്‍ പി, സജീഷ് , ബേത്തൂര്‍പാറ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. പന്നിയുടെ ജഡം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.