CLOSE

ബോവിക്കാനം ബിഎആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യൂണിറ്റ് എന്‍എസ്എസ് രക്തദാനം നടത്തി

Share

മുളിയാര്‍: ബോവിക്കാനം ബി.എ.ആര്‍.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് കാസര്‍കോട് രുധിര സേന സഹകരണത്തോടെ താലൂക്ക് രക്ത ബാങ്കിലേക്ക് രക്തം ദാനം ചെയ്തു.
മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് രക്തം നല്‍കി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ ബി കലാം അദ്ധ്യക്ഷത വഹിച്ചു.
എന്‍എസ്എസ് ലീഡര്‍ ഭാവന സ്വാഗതം പറഞ്ഞു.മെമ്പര്‍ അബ്ബാസ് കൊള്‍ച്ചപ്, പ്രിന്‍സിപ്പല്‍ മെജോ ജോസഫ്, പ്രധാന അദ്ധ്യാപകന്‍ അരവിന്ദാക്ഷന്‍ നമ്പ്യാര്‍, കോ ഓര്‍ഡി നേറ്റര്‍ പ്രീതം, പിഎസി അംഗം മണികണ്ഠന്‍, ജയറാം മാസ്റ്റര്‍ പ്രസംഗിച്ചു. മറിയം ഷഫ്‌ന നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.