പാലക്കുന്ന് : ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഉദുമ പഞ്ചായത്തില്‍ ശില്പശാലയും ധനകാര്യ കമ്മീഷന് ഗ്രാന്‍ഡ് വിനിയോഗ സെമിനാറും നടത്തി. 21 ഗ്രാമ സഭകളില്‍ നിന്നുള്ള
വികസന കാഴ്ചപ്പാടുകളും നിര്‍ദേശങ്ങളും കരട് പദ്ധതി രേഖയായി ക്രോഡീകരിച്ച് അതിന്മേല് ചര്‍ച്ചചെയ്ത സെമിനാര്‍
മാഷ് ഓഡിറ്റോറിയത്തില്‍
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ പി. ലക്ഷ്മി അധ്യക്ഷയായി. സെക്രട്ടറി കെ. നാരായണന്, ജില്ല പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷ ഗീതാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്മാന് എം.കെ. വിജയന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. ബീബി, പി. സുധാകരന്, സൈനബ അബൂബക്കര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി. കുമാരന് നായര്‍, സി.ഡി.എസ്. അധ്യക്ഷ എം. പുഷ്പലത, പി.വി. സുജിത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മധു മുദിയക്കാല്‍, ബി. ബാലകൃഷ്ണന്, ഖാദര്‍ കാതീം എന്നിവര്‍ പ്രസംഗിച്ചു. വിപുലമായ യോഗമായിരുന്നു നേരത്തേ ആസൂത്രണം ചെയ്തിരുന്നത്. നിലവിലെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആസൂത്രണ സമിതി, വര്‍ക്കിംഗ് ഗ്രൂപ്പ് ഗ്രാമസഭാ അംഗങ്ങള്‍, രാഷ്ട്രീയ സംഘടന പ്രവര്‍ത്തകര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, സാക്ഷരതാ പ്രവര്‍ത്തകര്‍ അടക്കം 50 പേരില്‍ സെമിനാറും ശില്പശാലയും ഒതുക്കേണ്ടി വന്നുവെന്ന് പ്രസിഡന്റ് പി. ലക്ഷ്മി പറഞ്ഞു.