CLOSE

കലാ വാര്‍ റബ്ബാനിയ ഫെസ്റ്റ്-2022 : അഖില കേരള മദ്ഹ് മാഷപ്പ് മത്സരത്തില്‍ മെഹ്ഫില്‍ കാസര്‍കോടിന് ഒന്നാം സ്ഥാനം

Share

കാസര്‍കോട്: തൃക്കരിപ്പൂര്‍ കലാ വാര്‍ റബ്ബാനിയ ഫെസ്റ്റ് 2022 അഖില കേരള മദ്ഹ് മാഷപ്പ് സംഘടിപ്പിച്ചു.
പതിനാല് ജില്ലകളില്‍ നിന്നും പതിനാറ് ടീമുകളായിരുന്നു മത്സരത്തില്‍ പങ്കെടുത്തത് .വാശിയേറി മത്സരത്തില്‍ കാസര്‍കോട് ജില്ലയിലെ മെഹ്ഫില്‍ കാസര്‍കോട് ഒന്നാം സ്ഥാനം നേടുകയായിരുന്നു.
പതിനായിരത്തിയൊന്ന് രൂപയും,പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാനം.

പരിശീലകനായ റഹൂഫ് നെല്ലിക്കുന്നിന്റെ നേതൃത്വത്തിലാണ് മെഹ്ഫില്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ കലാ വാര്‍ റബ്ബാനിയ ഫെസ്റ്റ് 2022 അഖില കേരള മദ്ഹ് മാഷപ്പ് മത്സരത്തില്‍ പങ്കെടുത്തത്.
ഈ ടീമിന് വേണ്ടി പാടിയത് റഷാദ് ചെട്ടുംകുഴി,ഷഫീഖ് നാഷ്ണല്‍ നഗര്‍, ജാസിം നാഷ്ണല്‍ നഗര്‍, അഷ്ഫാഖ് ഇസ്സത്ത്, സാബിത്ത് കാസര്‍കോട്.ഷെഫീഖ് നാഷണല്‍ നഗറിന്റെ കടുത്ത പ്രയത്‌നമാണ് ഈ വിജയത്തിന് കാരണമായതെന്ന് മെഹ്ഫില്‍ കാസര്‍കോടിന്റെ അംഗങ്ങള്‍ അഭിപ്രായപ്പെടുന്നു.
രണ്ടാം സ്ഥാനം കൊക്കച്ചാല്‍ കാസര്‍കോട്,കണ്ണൂര്‍ മൂന്നാം സ്ഥാനവുമാണ്.തുടര്‍ച്ചയായി രണ്ടാം തവണയാണ് ഒന്നാം സ്ഥാനം നേടുന്നത്.

കഴിഞ്ഞ വര്‍ഷം കൊല്ലം ജില്ലയില്‍ നടന്ന ഹംദാന്‍ ഫൗണ്ടേഷന്റെ അഖില കേരള മദ്ഹ് മാഷപ്പ് മത്സരത്തിലും മെഹ്ഫില്‍ കാസര്‍കോടാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
മുപ്പത്തിരണ്ടു ടീമുകളില്‍ നിന്നും പന്ത്രണ്ട് ടീമുകളെ തെരഞ്ഞെടുത്ത് അതില്‍ വാശിയേറിയ മത്സരത്തിലൂടെയാണ് മെഹ്ഫില്‍ കാസര്‍കോട് ഒന്നാം സ്ഥാനം നേടിയത്.

Leave a Reply

Your email address will not be published.