CLOSE

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി 15-ാം ധനകാര്യ കമ്മീഷന്‍ ഉപപദ്ധതി രൂപികരണ വികസന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി ഉദ്ഘാടനം ചെയ്തു

Share

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയോടനുബന്ധിച്ച് 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചുള്ള ഉപപദ്ധതി അംഗീകാരത്തിനുള്ള വികസന സെമിനാര്‍ പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജ കരട് പദ്ധതി അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഗോപാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍ എസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീലത, ഗ്രാമപഞ്ചായത്ത് റിസോഴ്‌സ് പേഴ്‌സണ്‍ രാമചന്ദ്രന്‍ മാസ്റ്റര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.