ഉദുമ: കെ.റെയില്‍ പദ്ധതിയുടെ അശാസ്ത്രീയ നടപടിക്കെതിരെ എല്ലാ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് ഉദുമ വള്ളിയോട് തറവാട്ടില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കെ റെയില്‍ വിരുദ്ധ സമിതിക്ക് രൂപം നല്കി. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്ക് പുറമെ വിവിധ രാഷ്ടീയ കക്ഷി നേതാക്കളും , വിവിധ ആരാധനാലയ ഭാരവാഹികളും , സംസ്കാരിക-പരിസ്ഥിതി സംഘടന ഭാരവാഹികളും തദ്ദേശീയരും പങ്കെടുത്ത യോഗം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീതാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ ശ്രീധരന്റെ അധ്യക്ഷയായിരുന്നു ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാകൃഷ്ണന്‍ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ചന്ദ്രന് നാലാം വാതുക്കല്, ജില്ലാ പരിസ്ഥിതി പ്രസിഡന്റ് അഡ്വ. രാജേന്ദ്രന്, ടി. കെ. ഹസീബ്, കുഞ്ഞിക്കണ്ണന് അച്ചേരി , പ്രഭാകരന് തെക്കേക്കര, ഉദയമംഗലം സുകുമാരന്‍, എം. എച്ച് മുഹമ്മദ്കുഞ്ഞി, പി. കെ. അബ്ദുള്ള, സുരേഷ് നീലേശ്വരം, വി. കെ. വിനയന്, രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കെ എം അമ്പാടി ചെയര്‍മാനായും അനില്‍ കപ്പണക്കാലിനെ ജനറല്‍ കണ്‍വീനറായും എം.എച്ച്. മുഹമ്മദ് കുഞ്ഞി ഖജാന്‍ജിയായും കമ്മിറ്റി രൂപവത്കരിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിയമപരമായി പ്രതിരോധം തീര്‍ക്കാനും സര്‍വേ നടപടികള്‍ തടഞ്ഞും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു.