ആലംപാടി: ആലംപാടിയുടെ മണ്ണില്‍ കാല്പന്ത് കളിയുടെ തരംഗം സൃഷ്ടിച്ച ആസ്ക് ആലംപാടിയുടെ സീനിയര്‍ താരങ്ങളെ അണിനിരത്തിക്കൊണ്ട് സന്തോഷ്നഗര്‍ പ്ലൈസോണ് ഗ്രൗണ്ടില്‍ ആസ്ക് ആലംപാടി ലജന്റ് പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു. വാശിയേറിയ മത്സരത്തില്‍ സലീം ആപ നയിച്ച ആസ്ക് ഫൈറ്റേഴ്സ് ചാമ്പ്യന്മാരായി. സിദ്ധിഖ് കോപ്പ നയിച്ച ആസ്ക് കോപ്പ രണ്ടാം സ്ഥാനം കരസ്ഥമാക്കി, വിജയികള്‍ക്ക് ആസ്ക് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഗപ്പു ആലംപാടി, സെക്രട്ടറി സിദ്ധിഖ് എന്നിവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു, പ്രീമിയര്‍ ലീഗ് കമ്മിറ്റി അംഗങ്ങളായ സിദ്ധിഖ് കോപ്പ, കബീര്‍ മിഹ്റാജ്, മഹറു മേനത്ത്, നൗഷാദ് അക്കര, സഫീല്‍ ചെപ്പി എന്നിവര്‍ സംബന്ധിച്ചു.