CLOSE

പോക്സോ കേസില്‍ സാക്ഷിയായി പോലീസ് വിളിപ്പിച്ച യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു

Share

കാഞ്ഞങ്ങാട്: പോക്‌സോ കേസില്‍ സാക്ഷിയായി പോലീസ് വിളിപ്പിച്ച യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. രാജപുരം പാലംങ്കല്ലിലെ അബ്രഹാം അമ്മിണി ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ എന്ന മാത്യു അബ്രഹാം(32) ആണ് മരിച്ചത്. അനുജന്റെ സുഹൃത്തായ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ സാക്ഷിയായി പോലീസ് വിളിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ. വെള്ളിയാഴ്ച രാത്രി 11 മണിയോടെ വീടിന്റെ രണ്ടാം നിലയില്‍ നിന്നും ശബ്ദം കേട്ട് സഹോദരന്‍ തോമസ് കുട്ടി ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പുടംങ്കല്ല് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിട്ടില്ല.

ചെറുപനത്തടിയിലെ ടാപ്പിങ്ങ് തൊഴിലാളി സുരാജ് സഹോദരന്റെ സുഹൃത്തുകളായ പെണ്‍കുട്ടിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയി വീട്ടിനകത്തുവെച്ചും മറ്റൊരു പെണ്‍കുട്ടിയെ ഡ്രൈവിംഗ് പരിശീലനത്തിനിടയിലും പീഡിപ്പിച്ച കാര്‍ മാത്യു അബ്രഹാം വാടകയ്ക്ക് നല്‍കിയതായിരുന്നു. ഈ കാര്‍ കേസ് അന്വേഷിക്കുന്ന രാജപുരം പോലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അന്വേഷണസംഘം അബ്രഹാമിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് മൊഴിശേഖരിച്ചിരുന്നു. കേസില്‍ അബ്രാഹിമിനെ പോലീസ് സാക്ഷ്യപട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതുകഴിഞ്ഞ് വീട്ടിലെത്തിയ അബ്രാഹം അസ്വസ്ഥനായിരുന്നുവത്രെ. അബ്രഹാമിന്റെ ഭാര്യ ജസ്മി യുകെയിലാണ്. അവിടേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അബ്രഹാം. ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പീഡനകേസിലെ തൊണ്ടിമുതലായ കാറിന്റെ ആര്‍സി ഓണര്‍ അബ്രഹാം ആയതിനാല്‍ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കഴിയില്ലെന്ന് പോലീസ് പറയുകയും ചെയ്തു. ഇത് ആല്‍ബിനെ അസ്വസ്ഥനാക്കി. ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. അബ്രഹാം ജസ്മി ദമ്പതികള്‍ക്ക് രണ്ടും എട്ടും വയസുള്ള രണ്ട് കുട്ടികളുണ്ട്. സഹോദരങ്ങള്‍: ജോണ്‍(സൗത്ത് ആഫ്രിക്ക), തോമസ്‌കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *