CLOSE

പൊതുവിദ്യാലയത്തിന്റെ വളര്‍ച്ച നാടിന്റെ പുരോഗതിക്ക് അനിവാര്യം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Share

അടുക്കത്ത്ബയല്‍ ജിയുപി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.

പൊതുവിദ്യാലയത്തിന്റെ വളര്‍ച്ച ഏതൊരു പ്രദേശത്തിന്റെയും സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയുടെ അടിസ്ഥാനമാണെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. 100ാം വാര്‍ഷികം ആഘോഷിക്കുന്ന അടുക്കത്ത്ബയല്‍ ജിയുപി സ്‌കൂളിന് കിഫ്ബിയിലുടെ അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനം വിദ്യാര്‍ഥികളുടെ മാനസിക വളര്‍ച്ചയെ സ്വാധീനിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയുടെ പുരോഗതിയ്ക്ക് സര്‍ക്കാര്‍ പ്രധാന പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംഷീദ ഫിറോസ് , നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ രജനി, നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അബ്ബാസ് ബീഗം, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍, പി. രവീന്ദ്രന്‍, കാസര്‍കോട് നഗരസഭ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.ഡി ദിലീഷ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.വി ഉപേന്ദ്രന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക കെ. എ യശോദ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ വി. എം മുനീര്‍ സ്വാഗതവും പിടിഎ പ്രസിഡണ്ട് കെ ആര്‍ ഹരീഷ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *