കാഞ്ഞങ്ങാട്: കഴിഞ്ഞ 4 പതിറ്റാണ്ടിലധികമായി കേരളത്തിലെ വസ്ത്ര വിപണന രംഗത്തെ വേറിട്ട സാന്നിദ്ധ്യമായ ശോഭിക വെഡ്ഡിങ്ങ്സ് ഇനി കാഞ്ഞങ്ങാട്ടും. ജില്ലയിലുളള വ്സ്ത്ര പ്രേമികള്‍ക്ക് പട്ടിന്റെ മാസ്മരിക ലോകമാവും ശോഭിക വെഡ്ഡിങ്ങ്സ് സമ്മാനിക്കുക. ശോഭിക വെഡ്ഡിങ്ങ്സിന്റെ പുതിയ ഷോറൂം കാഞ്ഞങ്ങാട് ബിഗ് മാളില്‍ കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ പ്രീലോഞ്ചിങ്ങ് നടത്തിയിരുന്നു. ഫെബ്രുവരി 9ന് നടത്താനിരിക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് ഫീല്‍ഡ് മാര്‍ക്കറ്റിങ്ങിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മവും നടത്തി.
ബേക്കല്‍ ക്ലബ് പ്രസിഡന്റ് ശ്രീകണ്ഠന് നായര്‍ ഉദ്ഘാടനം ചെയ്തു. ബിഗ് മാള്‍ മാനേജിംഗ് ഡയറക്ടര്‍ സി കുഞ്ഞഹമ്മദ് ഹാജി പാലക്കി, മലയാളം ടുഡേ മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ധീന് പാലക്കി എന്നിവരുടെ സാന്നിധ്യത്തിലാണ് ഫ്ളാഗ് ഓഫ് കര്‍മ്മം നടത്തിയത്. ശോഭിക വെഡിങ്സ് ഡയറക്ടര്‍ ഇര്‍ഷാദ് ഫജര്‍ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു. ജനറല്‍ മാനേജര്‍ ദാവൂദ് ഇബ്രാഹിം, ഷോറൂം മാനേജര്‍ ഷാഹിദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.