കാഞ്ഞങ്ങാട് : പള്ളിക്കര ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂള് 1987- 88 എസ്.എസ്.എല്‍.സി ബാച്ച് സഹപാഠികള്‍ ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബോട്ട് യാത്ര നടത്തി. മുപ്പതിലധികം അംഗങ്ങള്‍ യാത്രയില്‍ പങ്കെടുത്തു. യാത്രയിലുടനീളം വിവിധ പരിപാടികള്‍ അരങ്ങേറി. പരിപാടിക്ക് കൂട്ടായ്മ ചെയര്മാന് സുകുമാരന്‍ പൂച്ചക്കാട്, കണ്‍വീനര്‍ അശോകന് നായര്‍, ട്രഷറര്‍ പി.ബി രാജേഷ്, ദിനേശന് അറളിക്കട്ട, എ.എം മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം കുഞ്ഞി, വി.കെ ശശികുമാര്‍, കെ.വി രാജീവന്, കെ.സി ശശി, സചീന്ദ്രന്‍, പി.കെ കുഞ്ഞികൃഷ്ണന്, ദാക്ഷായണി, ശോഭന കുമാരി, ഇന്ദിര എന്നിവര്‍ നേതൃത്വം നല്കി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനവും ചടങ്ങില്‍ നല്കി.