പാലക്കുന്ന് : കഴിഞ്ഞ കോവിഡ് കാലത്ത് മത്സ്യബന്ധനത്തിന് പോകാനാവാതെ വറുതിയിലായ ജില്ലയിലെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 3000 രൂപവീതം സമാശ്വാസ സഹായധാനം ഉടന്‍ വിതരണം ചെയ്യണമെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് യോഗം ആവശ്യപ്പെട്ടു. ബേക്കല്‍, കോട്ടിക്കുളം
തീരദേശ മേഖലയില്‍ മിനി ഹാര്‍ബര്‍ നിര്‍മിക്കാന്‍ സര്‍വേ നടപടികള്‍ തുടങ്ങാത്തത്തില്‍ യോഗം പ്രതിഷേധിച്ചു. ജില്ല സെക്രട്ടറി ശംബു ബേക്കല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍ഡ് ടി. ആര്. നന്ദന് അധ്യക്ഷനായി.
ടി ആര് കൃഷ്ണന്, രതീഷ് ബേക്കല്‍, രമണി ബേക്കല്‍,അജിത സോമന്, സന്തോഷ് ബേക്കല്‍, സുധാകരന് കോട്ടിക്കുളം എന്നിവര്‍ പ്രസംഗിച്ചു.