കാഞ്ഞങ്ങാട്: ടൗണ്‍ ലയണ്‍സ് ക്ലബ്ബില്‍ ഡിസ്ട്രിക്ട് 318. ഇ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണറായ ലയണ്‍ ഡോക്ടര്‍ പി.സുധീര്‍ പി.എം.ജെ. എഫിന്റെ ഔദ്യോഗിക സന്ദര്‍ശനവും 2022 പുതുവത്സര ആഘോഷവും നടന്നു. ഡോക്ടര്‍ ശശിരേഖ ഹോസ്പിറ്റലിലെ സ്മൃതിമണ്ഡപത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടി ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ഡോക്ടര്‍ പി.സുധീര്‍ പി.എം.ജെ.എഫ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് രഞ്ജുമാരാര്‍ എം.ജെ.എഫ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം.ബി.ബി.എസ് ബിരുദം നേടി 40 വര്‍ഷം പൂര്‍ത്തിയാക്കിയ കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ് മെമ്പറായ ഡോക്ടര്‍ ഗിരിധര റാവു എം. ജെ. എഫിനെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ പി. സുധീര്‍ പൊന്നാട അണിയിക്കുകയും ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു. പുതുവത്സര ആഘോഷ പരിപാടിയുടെ ഭാഗമായി കേക്ക് മുറിക്കലും വിതരണവും നടന്നു. ചടങ്ങില്‍ റീജിയന്‍ ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ കൃഷ്ണകുമാരി, പി.എം.ജെ.എഫ് സോണ്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു രഘുനാഥ് പി.എം.ജെ.എഫ്, ലയണ്‍ ബാബുരാജ് പി. എം. ജെ. എഫ്. അംബിക ബാബുരാജ് എം. ജെ.എഫ് എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ ശശി രേഖ പി.എം.ജെ.എഫ് സ്വാഗതവും ആന്റോ പി.എല്‍ നന്ദിയും പറഞ്ഞു