കീഴൂര്‍ : സി. എച്ച്. കുഞ്ഞമ്പു എം. എല്‍ എ. യ്ക്ക് ജന്മനാടായ കീഴൂര്‍ തെരുവത്ത് സ്വീകരണവും കീഴൂര്‍ കളരി അമ്പലത്തില്‍ കളിയാട്ട ദിവസം ആദരവും നല്‍കി. അദ്ദേഹത്തിന്റെ അച്ഛന്‍ അമ്പു കാരണവര്‍ ക്ഷേത്രത്തിലെ മുന്‍കാല പ്രധാന സ്ഥാനികനായിരുന്നു. കഴകം അംഗങ്ങളുടെ മക്കളില്‍ 10,12 പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും സംസ്ഥാന ജയില്‍ പുരസ്‌കാരം നേടിയ കെ.വേണു, മികച്ച സേവനത്തിന് മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡ് നേടിയ സംസ്ഥാന റോവര്‍ കമ്മീഷണര്‍ അജിത് സി. കളനാട് എന്നിവരെ അനുമോദിച്ചു.
സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പ്രസിഡന്റ് എ രാജന്‍ അധ്യക്ഷനായി. ക്ഷേത്ര മൂത്ത ചെട്ടിയാര്‍ച്ചന്‍ രാഘവന്‍ മുള്ളേരിയയാണ് എം.എല്‍.എയെ ആദരിച്ചത്. സെക്രട്ടറി പുരുഷോത്തമന്‍ ചെമ്പിരിക്ക, കെ.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.