കാലത്തിനനുസരിച്ച് പഠനനിലവാരവും ഉയരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. പഠനം എന്നത് ജോലിക്ക് വേണ്ടി മാത്രമാവരുത് . ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കാന്‍ പഠനം അനിവാര്യമാണെന്നും ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കാന്‍ സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്.
ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ പത്താംതരം തുല്യതാ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ് നേടിയ 25 മുതിര്‍ന്ന പഠിതാക്കളെയും മികവുത്സവം സാക്ഷരതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുതിര്‍ന്ന പഠിതാക്കളെയും ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആറ് പ്രേരക് മാരെയും വിജയോത്സവത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അനക്‌സ് ഹാളില്‍ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടന്ന ചടങ്ങില്‍ വിജയികളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും വിജയികളെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ എസ് എന്‍ സരിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ എസ് എം ദിലീപ്, ജില്ലാ സാക്ഷരത സമിതി അംഗം പപ്പന്‍ കുട്ടമത്ത് , എന്നിവര്‍ സംസാരിച്ചു.സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എന്‍ ബാബു സ്വാഗതവും നോഡല്‍ പ്രേരക് ഡി വിജയമ്മ നന്ദിയും പറഞ്ഞു.