കാഞ്ഞങ്ങാട്: കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്തില്‍ ഫെബ്രുവരി 5 മുതല്‍ 8 വരെ നടത്താനിരുന്ന വാര്‍ഷിക കളിയാട്ട മഹോത്സവം കോവിഡ് പ്രോട്ടോകോള്‍ ഉള്ളത് കൊണ്ടു ഒഴിവാക്കി.
ഫെബ്രുവരി 5ന് രാത്രിയില്‍ ചൊവ്വ വിളക്ക് അടിയന്തിരം നടത്താനും തീരുമാനിച്ചു. ഇന്നലെ നടന്ന ഇടക്കാല ജനറല്‍ ബോഡി യോഗത്തില്‍ ഭരണ സമിതി പ്രസിഡന്റ് എക്കാല്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. സി.വി.ഗിരീഷ്, സി.വി.വസന്തകുമാര്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു.