തൃശൂര്‍: പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം ഇതു വരെ പഴയ നിലയില്‍ ആയിട്ടില്ല. പാളത്തില്‍ നിന്ന് ട്രെയിന്‍ നീക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ചാലക്കുടിക്കും ഒല്ലൂരു നുമിടയില്‍ ഒറ്റവരിയിലൂടെയാണ് ഇപ്പോള്‍ ഗതാഗതം നടക്കുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ ഇരുവരി ഗതാഗതം പുനഃസ്ഥാപിക്കും.നിലവില്‍ ചാലക്കുടിക്കും ഒല്ലൂരിനുമിടയില്‍ ഒറ്റവരിയിലൂടെയാണ് ഗതാഗതം. തീവണ്ടി പാളത്തില്‍ നിന്നും നീക്കുന്നതോടെ ഇരുവരി ഗതാഗതം പുന:സ്ഥാപിക്കും.
രാത്രി മുഴുവന്‍ തീവണ്ടി പാളത്തില്‍ നിന്നും നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. പാളം തെറ്റിയ നാല് ബോഗികള്‍ പാളത്തില്‍ നിന്നും നീക്കിയിട്ടുണ്ട്. എന്‍ജിന്‍ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് എട്ട് തീവണ്ടികള്‍ പൂര്‍ണമായും, ആറ് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്, ഷൊര്‍ണൂര്‍- എറണാകുളം മെമു, കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസ്, എറണാകുളം-പാലക്കാട് മെമു, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, ഗുരുവായൂര്‍- എറണാകുളം എക്സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എന്നിവയാണ് റദ്ദാക്കിയത്. രണ്ട് തീവണ്ടികള്‍ വൈകിയോടുന്നുണ്ട്.
തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസ്, തിരുവനന്തപുരം- മംഗലാപുരം ഏറനാട് എക്സ്പ്രസ് എന്നിവയാണ് വൈകിയോടുന്നത്.ട്രെയിനുകള്‍ റദ്ദാക്കപ്പെട്ട പശ്ചാത്തലത്തില്‍, കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആപ്പുഴയില്‍ നിന്നും ആറും സര്‍വീസുകള്‍ വീതവും നിലവില്‍ നടത്തിയിട്ടുണ്ട്
എറണാകുളത്ത് നിന്ന് തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് കെഎസ് ആര്‍ടിസി അറിയിച്ചു. അടിയന്തരമായി ബസ് സര്‍വീസുകള്‍ ആവശ്യമുണ്ടെങ്കില്‍ കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. 1800 599 4011.