മാനന്തവാടി: വാടക ക്വാര്‍ട്ടേഴ്സില്‍ മോഷണം നടത്തിയ മൂന്നു പേര് അറസ്റ്റില്‍. പള്ളിത്തൊടി ഷാഹിദ് (18), കുറ്റിമൂല, കല്ലന്‍പറമ്പില്‍ കെ.എസ് ജിതിന് (18), തൃശൂര്‍, തൃപയാര്‍, ഗീത ടാക്കീസിന് സമീപം സിദ്ധി വിനായക് ( 27) എന്നിവരാണ് പോലീസ് പിടിയിലായത്. താഴയങ്ങാടി റോഡില്‍ ജ്യോതി ആശുപത്രിക്ക് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ ആണ് മോഷണം നടത്തിയത്.
മാനന്തവാടി എസ്.എച്ച്.ഒ എം.എം അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് ഇവരെ പിടികൂടിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് മൂന്നംഗ സംഘം ജ്യോതി ആശുപത്രിക്ക് സമീപം ന്യു ലക്കി സെന്റര്‍ ഉടമ ബാബു താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ മോഷണം നടത്തിയത്.
സമീപത്തെ സി.സി.ടി.വിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നും മോഷ്ടിച്ച രണ്ടു മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. എസ്.ഐമാരായ ബിജു ആന്റണി, സനല്‍ കുമാര്‍, പ്രബേഷന്‍ എസ്.ഐ വിഷ്ണു രാജ്, എ.എസ്.ഐ മോഹന്‍ ദാസ്, ഹെഡ് കോണ്‍സ്റ്റബിള്‍ ജില്‍സ്, ഡ്രൈവര്‍ ഷാജഹാന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.