തൃശൂര്‍ : ചാവക്കാട് നഗരത്തിലെ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടിയ യുവാവിനും യുവതിക്കും ഗുരുതര പരിക്ക്. മുകളില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്കാണ് ഇരുവരും ചാടിയത്. ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് താമസിക്കുന്ന പെരിങ്ങാട്ട് വീട്ടില്‍ 23 വയസുള്ള അക്ഷിത്, ഓവാട്ട് വീട്ടില്‍ 18 വയസുള്ള സ്മിന എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഫയര്‍ഫോഴ്സും പോലീസും പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളില്‍ നിന്നും കുടുംബശ്രീ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് യുവതിയും യുവാവും വീണത്.
തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും ഏറെ നേരം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. രണ്ട് പേരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാ ശ്രമമാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.