കോഴിക്കോട്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ നീക്കത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്. വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ നേതാക്കള്‍ പങ്കെടുത്താല്‍ നടപടിയെടുക്കുമെന്ന് സുധാകരന് വ്യക്തമാക്കി.
ജന വികാരം മാനിച്ചാണ് സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളെ വിലക്കിയത്. സിപിഎം ജനങ്ങളെ കണ്ണീരിലാക്കുകയാണ്. ഈ സാഹചര്യത്തില്‍ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്താല്‍ ജനം വെറുക്കും. ഈ വികാരം മനസിലാക്കിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്- സുധാകരന് പറഞ്ഞു.
സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കില്‍ ശശി തരൂര്‍ സെമിനാറില്‍ പങ്കെടുക്കട്ടെ, അത് അദ്ദേഹത്തിന്റെ സൗകര്യമാണെന്നും സുധാകരന് മുന്നറിയിപ്പ് രൂപേണ പറഞ്ഞു.