എറണാകുളം : അന്യസംസ്ഥനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തി തെരുവില്‍ കച്ചവടം നടത്തുകയോ ജോലി ചെയ്യുകയോ ഭിക്ഷാടനം നടത്തുകയോ ചെയ്യുന്ന അന്യ സംസ്ഥാന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷ സംരക്ഷണം വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കാന്‍ ഗസ്റ്റ് ചൈല്‍ഡ് ഡേ കെയര്‍ ആന്റ് ഡവലപ്പ്മെന്റെ് സെന്റര്‍ ഒരുക്കുന്നതിനുള്ള പ്രപോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനും കുട്ടികള്‍ വിവിധ കാരണങ്ങള്‍ കൊണ്ട് വീട് വീട്ടിറങ്ങുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ വീട് വിട്ട് അകലരുത് ബാല്യം എന്ന പേരില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കാനും എറണാകുളത്ത് ചേര്‍ന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സംസ്ഥാന തലത്തില്‍ അംഗപരിമിതരായ കുട്ടികള്‍ക്കായി എറണാകുളത്ത് കായിക മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സിപിറ്റി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കീഴില്‍ ആശ്വാസ് കൗണ്‍സില്‍ ടീം എന്ന പേരില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് എം എസ് ഡബ്ല്യൂ പഠനം പുര്‍ത്തിയാക്കി വന്ന ന്നൂറോളം സൗജന്യ കൗണ്‍സിലിംഗ് ടീമിന് അംഗീകാരം നല്കി. നിലവില്‍ കമ്മിറ്റികള്‍ ഇല്ലാത്തതോ നിര്‍ജീവമായി കിടക്കുകയോ ആയ ജില്ലകളില്‍ ജില്ലാ ഇന്‍ചാര്‍ജിന്റെ നേതൃത്വത്തില്‍ രണ്ട് മാസത്തിനുള്ളില്‍ പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാനും ഡല്‍ഹി കമ്മിറ്റി പുനഃസംഘടിപ്പിക്കാനും പതിനാല് ജില്ലകളിലെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കമ്മിറ്റി തീരുമാനിച്ചു. പുതിയ സംസ്ഥാന സെക്രട്ടറിയായി രാജാജി രാജഗോപാല്‍ എറണാകുളം, സംസ്ഥാന വനിതാ കണ്‍വീനര്‍ ആയി ഷൈനി കൊച്ചുദേവസ്സി തൃശൂര്‍ എന്നിവരെയും പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരുവനന്തപുരം മാഹിന്‍ കണ്ണ് കൊല്ലം ഷിബു റാവുത്തര്‍ പാലക്കാട് നാസര്‍ കപ്പുര്‍ ആലപ്പുഴ മന്‍സൂര്‍ റഹ്മാനിയ എന്നിവരെ തിരഞ്ഞെടുത്തു.
സുജാ മാത്യൂ വയനാട് ഷാജി കോഴിക്കോട് ഉമ്മര്‍ പാടലടുക്ക കാസര്‍ഗോഡ് സജി കെ ഉസ്മാന് കുട്ടി ആലപ്പുഴനാസര് കപ്പുര്‍ പാലക്കാട് ഷൈനി കൊച്ചുദേവസ്സി തൃശ്ശൂര്‍ ബേബി കെ ഫിലിപ്പോസ് പിറവം മാഹിന്‍ കണ്ണ് ശാന്തകുമാര്‍ തിരുവനന്തപുരം മന്‍സൂര്‍ റഹ്മാനിയ ആലപ്പുഴ യുഎഇയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി മഹമൂദ് പറക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
തുടങ്ങിയവര്‍ സംസാരിച്ചു അടുത്ത സംസ്ഥാന സമിതി യോഗം മെയ് 8 ന് പാലക്കാട് ജില്ലയില്‍ ചേരാന്‍ തീരുമാനിച്ചു. സിപിറ്റി സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി രാജാജി രാജഗോപാല്‍ എറണാകുളം നന്ദിയും രേഖപ്പെടുത്തി. അന്തരിച്ച സംസ്ഥാന വനിത ചെയര്‍പേഴ്സണ്‍ ആയിരുന്ന പ്രസന്ന സുരേന്ദ്രന് എറണാകുളം കാസര്‍ഗോഡ് ജില്ല സെക്രട്ടറിയായിരുന്ന മുഹമ്മദ് മരക്കാട് വൈസ് പ്രസിഡണ്ടായിരുന്ന പ്രദീപന് കൊളത്തൂര്‍ എന്നിവര്‍ക്ക് അനുശോചനത്തോടെയാണ് യോഗം ആരംഭിച്ചത്.