കോട്ടയം: നട്ടാശേരിയില്‍ കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു. പോലീസ് സുരക്ഷയില്‍ മൂന്നിടത്ത് അടയാക്കല്ലിട്ടു. സ്ഥലത്ത് വീണ്ടും പ്രതിഷേധവുമായി പ്രദേശവാസികളും ജനപ്രതിനിധികളും രംഗത്തെത്തി. ഇന്ന് രാവിലെ അപ്രതീക്ഷിതമായിട്ടാണ് പോലീസ് ഉദ്യോഗസ്ഥരുമായി കെ റെയില്‍ ഉദ്യോഗസ്ഥര്‍ കല്ലിടാന്‍ എത്തിയത്.
ചുരുക്കം ചില പ്രതിഷേധക്കാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഈ അനുകൂല സാഹചര്യം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ മൂന്നിടത്ത് കല്ലുകള്‍ സ്ഥാപിച്ചത്. മറ്റിടങ്ങിളും സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നുണ്ട്. അതേസമയം നാട്ടിയ കല്ലുകള്‍ പിഴുതു കളയുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
കൂടുതലാളുകള്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നട്ടാശേരിയില്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ത്തിനിടയാക്കിയിരുന്നു.