CLOSE

ഒരു ബലപ്രയോഗത്തിലൂടെ നടപ്പിലാക്കേണ്ട പദ്ധതിയല്ല കെ റെയില്‍: മന്ത്രി കെ രാജന്‍

Share

തിരുവനന്തപുരം: ഒരു ബലപ്രയോഗത്തിലൂടെ നടപ്പിലാക്കേണ്ട പദ്ധതിയല്ല കെ റെയിലെന്ന് മന്ത്രി കെ രാജന്‍. ഒരു ഘട്ടത്തിലും ബലപ്രയോഗം റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ വിശദീകരണത്തിനപ്പുറം ഒന്നും പറയാനില്ലെന്നും റവന്യു മന്ത്രി പറഞ്ഞു.

ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന്, തല്‍ക്കാലത്തേക്ക് നടപടികള്‍ നിര്‍ത്തിവെച്ചെങ്കിലും വീണ്ടും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയടക്കം ഇതിനെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. മന്ത്രി സജി ചെറിയാനും, കോടിയേരി ബാലകൃഷ്ണനുമടക്കം ഇതേ നിലപാടുകള്‍ തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.