CLOSE

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം : ഒരാള്‍ കൂടി അറസ്റ്റില്‍

Share

കൊല്ലം: കടയ്ക്കലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍.

ഒളിവിലായിരുന്ന പ്രതി സുഹൈലിനെയാണ് പൊലീസ് പിടികൂടിയത്. നേരത്തെ, ചിതറ സ്വദേശികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ, പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പത്ത് മാസമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍, പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഞ്ച് പേര്‍ പിടിയിലായത്. മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കഴിഞ്ഞ ജൂണ്‍മാസം മുതല്‍ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് കൗണ്‍സിലിം?ഗില്‍ വ്യക്തമായത്. സ്‌കൂളില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണവും അറസ്റ്റും.

കഴക്കൂട്ടത്ത് നിന്നുമാണ് സുഹൈലിനെ പൊലിസ് പിടികൂടിയത്. തിങ്കളാഴ്ച നാല് പേരെ പൊലീസ് പിടികൂടിയിരുന്നു. മോഹനന്‍, സുധീര്‍, വിഷ്ണു, നിയാസ് എന്നിവരെയാണ് നേരത്തെ പിടികൂടിയത്. സുഹൈലിനെ തെളിവെടുപ്പ് നടത്തിയശേഷം, കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published.