CLOSE

തുടര്‍ച്ചയായ നാലാം ദിനവും ഇന്ധന വിലയില്‍ വര്‍ധന

Share

കോഴിക്കോട്: രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 32 പൈസയാണ് വര്‍ധിച്ചത്.

ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഏഴ് ദിവസത്തിനുള്ളില്‍ ഇന്ധന വില നാലര രൂപയ്ക്ക് മുകളിലേക്കാണ് ഉയര്‍ന്നത്. ഇന്നലെ അര്‍ധ രാത്രിയും വില വര്‍ധിപ്പിച്ചിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയും പെട്രോളിന് 55 പൈസയുമായിരുന്നു ഇന്നലെ കൂട്ടിയത്. ഡല്‍ഹിയില്‍ പെട്രോള്‍ ലീറ്ററിന് 99.41 രൂപയും ഡീസലിന് 90.77 രൂപയുമാണ് ഇന്നത്തെ നിരക്ക്. മുംബൈയില്‍ പെട്രോളിന് 114.19 രൂപയും ഡീസലിന് 98.50 രൂപയുമാണ് വില.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 50 പൈസയും ഡീസലിന് 95 രൂപ 66 പൈസയായി വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 37 പൈസയും ഡീസലിന് 97 രൂപ 48 പൈസയുമായി. കൊച്ചിയില്‍ ഡീസല്‍ വില 96 രൂപ 25 പൈസയും പെട്രോള്‍ വില 109 രൂപ 6 പൈസയുമായി.

ഒരാഴ്ച പിന്നിടവേ ആറ് തവണയാണ് ഇന്ധനവില വര്‍ധിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ് എണ്ണക്കമ്ബനികള്‍ വീണ്ടും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. അതേസമയം, രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും ഉയരാന്‍ ഇത് കാരണമാകും.

Leave a Reply

Your email address will not be published.