കണ്ണൂര്‍:പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു. പ്ലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്. റിജേഷിന്റെ പരിക്ക് സാരമുള്ളതല്ല.
പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്താണ് സംഭവം നടന്നത്. ആംബുലന്‍സ് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തകര്‍ക്കം കത്തി കുത്തില്‍ കലാശിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങളായി ഇവിടെ പാര്‍ക്കിങ്ങിന്റെ പേരില്‍ തര്‍ക്കം നിലനിന്നിരുന്നു. റിജേഷിനെ കുത്തിയവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.