CLOSE

ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: സുഹൃത്ത് അറസ്റ്റില്‍

Share

മണ്ണാര്‍ക്കാട്: ആനമൂളിയില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. ആനമൂളി പാലവളവ് ആദിവാസി കോളനിയില്‍ മുഡുഗ വിഭാഗത്തില്‍പെട്ട കക്കിയുടെ മകന്‍ ബാലനാണ് (38) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തായ കൈതച്ചിറ കൊമ്പം കുണ്ട് ആദിവാസി കോളനിയിലെ ചന്ദ്രന്‍ എന്ന ഭാസി (40) യെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി ഇരുവരും മദ്യപിച്ച ശേഷം വെള്ളിയാഴ്ചയാണ് കാട്ടില്‍ പോയത്. മദ്യപിച്ചുണ്ടായ വഴക്കിനൊടുവില്‍ ചന്ദ്രന്‍ ബാലനെ കൈയിലുണ്ടായിരുന്ന മടവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കഴുത്തിനു പിറകിലേറ്റ വെട്ടാണ് മരണകാരണം. ബാലന്റെ മൃതദേഹം തോട്ടിലെ വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയില്‍ ശനിയാഴ്ച രാത്രിയാണ് കണ്ടെത്തിയത്.

വെട്ടാനുപയോഗിച്ച മടവാളും വസ്ത്രങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലം പരിശോധിച്ചു. മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി വി.എ കൃഷ്ണദാസ്, കല്ലടിക്കോട് സി.ഐ ടി ശശി കുമാര്‍, മണ്ണാര്‍ക്കാട് എസ്.ഐ കെ.ആര്‍ ജസ്റ്റിന്‍, സുരേഷ് ബാബു, കമറുദ്ദീന്‍, ദാമോദരന്‍, പ്രവീണ്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published.