തിരുവനന്തപുരം: പണിമുടക്ക് വിലക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. എജിയുടെ നിലപാട് അറിഞ്ഞശേഷമായിരിക്കും സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുക. 4,824 പേരുള്ള സെക്രട്ടേറിയറ്റില്‍ 32 പേര്‍മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് ഉത്തരവിട്ടിരുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. വിലക്കി ഇന്നു തന്നെ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും കോടതി നിര്‍ദേശിച്ചു. പണിമുടക്കിയവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ അതൃപ്തിയും രേഖപ്പെടുത്തി.