കോട്ടയം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാടറിയിച്ച് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ രംഗത്ത്. കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് എതിരല്ലെന്ന് വ്യക്തമാക്കിയ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ രാജ്യത്തിന്റെ വികസനത്തിന് എതിര് നില്‍ക്കാന്‍ പാടില്ലെന്നും ചൂണ്ടികാട്ടി.
പക്ഷേ പദ്ധതി നടപ്പാക്കുമ്പോള്‍ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉണ്ടാകരുതെന്നും അങ്ങനെ വന്നാല്‍ അത് ജനാധിപത്യപരമാകില്ലെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ വിവരിച്ചു.