തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക്് മര്‍ദനം. തമ്പാനൂരില്‍ നിന്ന് കളിയിക്കാവിളയിലേക്ക് സര്‍വീസ് നടത്തിയ കെഎസ് ആര്‍ടിസി ബസിലെ ജീവനക്കാരെയാണ് സമരാനുകൂലികള്‍ മര്‍ദിച്ചത്.
പാപ്പനംകോട് ജംഗ്ഷനിലാണ് സംഭവം. കവലയില്‍ യോഗം നടന്ന സമയത്ത് അതുവഴി വന്ന കെഎസ്ആര്‍ടിസി ബസിനെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറെയും കണ്ടക്ടറെയും ബസില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു. പോലീസ് നോക്കിനില്‍ക്കെയാണ് മര്‍ദനം. പരിക്കേറ്റ ഡ്രൈവറെയും കണ്ടക്ടറെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ഇരുവരുടെയും മൊഴി എടുത്തിട്ടുണ്ട്.