കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പോലീസ് പിടിയില്‍.ഈസ്റ്റ് ഗോദാവരി കാക്കിനട ഗോളിലാപട്ട സ്വദേശി ധര്‍മ്മതേജ (21) യെയാണ് ആന്ധ്രാ പ്രദേശില്‍ നിന്ന് പെരുമ്ബാവൂര്‍ പോലീസ് പിടികൂടിയത്.
കുന്നുവഴിയിലെ കുറിയര്‍ സ്ഥാപനംവഴി കഴിഞ്ഞ ഒക്ടോബറില്‍ 30 കിലോഗ്രാം കഞ്ചാവ് കടത്തിയ സംഘത്തിന് ആന്ധ്രയില്‍ നിന്നും കഞ്ചാവ് നല്‍കിയ ഒമ്ബത് പേരെ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു.
ആന്ധ്രയിലെ കാക്കിനടയെന്ന കടലോര പ്രദേശത്തു നിന്നാണ് നിരവധി കേസുകളിലെ പ്രതിയായ ഇയാളെ സാഹസികമായി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പെരുമ്ബാവൂര്‍ എ.എസ്.പി. അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ ആര്‍.രഞ്ജിത്ത്, സബ് ഇന്‍സ്പെക്ടര്‍ റിന്‍സ് എം തോമസ്, എ.എസ്.ഐ എന്‍.കെ. ബിജു, എസ്.സി.പി.ഒ പി.എ അബ്ദുല്‍ മനാഫ് ,എം.ബി.സുബൈര്‍, ജിഞ്ചു കെ. മത്തായി തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.