കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. ഒമ്ബതര മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ദിലീപിനെ ചോദ്യം ചെയ്തത്. സംവിധായകന് ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബില്‍ നിന്ന് ദിലീപ് മടങ്ങി.
ആവശ്യമെങ്കില്‍ ദിലീപിനെ വീണ്ടും വിളിപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് എ ഡി ജി പി. എസ് ശ്രീജിത്ത് വ്യക്തമാക്കി. വധഗൂഢാലോചന കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശരത്തിനെ വീണ്ടും ചോദ്യം ചെയ്യും.