കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാവ്യ ശ്രമിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ആലുവ പോലീസ് ക്ലബ്ബില്‍ ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. കേസില്‍ ഇതാദ്യമായാണ് കാവ്യയെ ഉന്നമിട്ടുള്ള നീക്കം അന്വേഷണ സംഘം നടത്തുന്നത്. ദിലീപിന്റെ സുഹൃത്തായ ശരത്തിനെയും സംവിധായകന് ബാലചന്ദ്ര കുമാറിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്.
അതിനിടെ, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഢാലോചന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിലെ പിഴവുകള്‍ തീര്‍ക്കാന്‍ പോലീസ് കെട്ടിച്ചമച്ചതാണ് പുതിയ കേസെന്നാണ് ദിലീപിന്റെ വാദം.