കുറ്റിപ്പുറം: വില്പനക്ക് എത്തിച്ച ആറു കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. തവനൂര്‍ സിഡ് ഫാം സ്വദേശി മുഹമ്മദ് ജുറൈജ് (19), കൊണ്ടോട്ടി പള്ളിപ്പുറം സ്വദേശി ഷമീര്‍ (22) എന്നിവരാണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്.
കുറ്റിപ്പുറം ടൗണിലെ ലോഡ്ജില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. രണ്ടുപേര്‍ കഞ്ചാവ് വില്പനക്ക് എത്തിയതായ രഹസ്യവിവരത്തെ തുടര്‍ന്ന്, ബുധനാഴ്ച ഉച്ചയോടെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
സി.ഐ. ശശീന്ദ്രന് മേലെയില്‍, എസ്.ഐമാരായ വിനോദ്, പ്രമോദ്, എ.എസ്.ഐമാരായ ജയപ്രകാശ്, എസ്.സി.പി.ഒ ജയപ്രകാശ്, സുധീര്‍, സി.പി.ഒ സുമേഷ് എന്നിവരാണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.