CLOSE

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാവിളയാട്ടം : കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊന്നു

Share

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. വള്ളക്കടവ് താരാളി ശിവദീപം വള്ളപ്പുരയില്‍ വീട്ടില്‍ സുമേഷ് (27) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സൂരജിന് പരിക്കേറ്റു.

ഇന്നലെ, അര്‍ധരാത്രി ഒന്നോടെ ഈഞ്ചക്കല്ലിന് സമീപം ചാക്കയിലാണ് കൊലപാതകം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ കാറിടിപ്പിച്ച കാട്ടാക്കട സ്വദേശികളായ മൂന്ന് പേരാണ് പോലീസ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ബൈക്കിന് പിന്നിലിടിച്ച കാര്‍ നിര്‍ത്താതെ പോവുകയും തുടര്‍ന്ന്, കരമനയ്ക്ക് സമീപം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും ചെയ്തു. പിന്നീട്, നാട്ടുകാരും പോലീസും ചേര്‍ന്ന് വാഹനം തടയുകയായിരുന്നു. മദ്യലഹരിയില്‍ കാറിലുണ്ടായിരുന്ന മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Leave a Reply

Your email address will not be published.