മാവേലിക്കര: 24 വര്‍ഷമായി ഒളിവിലായിരുന്ന മോഷണകേസ് പ്രതി അറസ്റ്റില്‍. എറണാകുളം കുമ്ബളം മാടവന പുളിക്കത്തറ വീട്ടില്‍ സുനിലിനെയാണ് (45) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 1998-ല്‍ ആണ് കേസിനാസ്പദമായ സംഭവം. മാവേലിക്കര കൊച്ചിക്കല്‍ ശ്രീകൃഷ്ണ ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു ഇയാള്‍. 21-ാം വയസ്സില്‍ കൂട്ടുപ്രതി ഷാനവാസിനൊപ്പമാണ് മോഷണം നടത്തിയത്.
ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. സി.ഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം രാത്രി എറണാകുളം പനങ്ങാട് ഭാഗത്തു വെച്ചാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ പി.എസ്. അംശു, എസ്.സി.പി.ഒമാരായ സിനു വര്‍ഗീസ്, ജി. ഉണ്ണികൃഷ്ണപിള്ള, സി.പി.ഒമാരായ എസ്. ജവഹര്‍, മുഹമ്മദ് ഷെഫീഖ്, അരുണ്‍ ഭാസ്കര്‍, വി.വി. ഗിരീഷ് ലാല്‍ എന്നിവര്‍ നേതൃത്വം നല്കി. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.