അടിമാലി: വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം നടത്തി വന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. അടിമാലി മില്ലുംപടി കുഴിക്കാട്ടുമാലില്‍ ബിബിന്‍ (22), ആനവിരട്ടി കമ്പിലൈന്‍ പഴയതോട്ടത്തില്‍ അമില്‍ ജോസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രാത്രികളില്‍ വഴിയരികിലും വീടുകളിലും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിച്ച് വില്പന നടത്തുകയാണ് രീതി. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും അടിമാലി സി.ഐ സുധീര്‍ പറഞ്ഞു. അടിമാലി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.