CLOSE

മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Share

കൊണ്ടോട്ടി: വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. അരീക്കോട് പൂവ്വത്തിക്കല്‍ അമ്പാട്ട് പറമ്പില്‍ സലാഹുദ്ദീന്‍ (22), പറമ്പില്‍പീടിക സൂപ്പര്‍ ബസാര്‍ കുതിരവട്ടത്ത് വീട്ടില്‍ മുഹമ്മദ് ഷാഫി (36) എന്നിവരാണ് അറസ്റ്റിലായത്. കരിപ്പൂര്‍ പോലീസാണ് പിടികൂടിയത്.

20 ഗ്രാം എം.ഡി.എം.എയും കാറും പോലീസ് പിടിച്ചെടുത്തു. വിമാനത്താവളത്തിനടുത്ത് ന്യൂമാന്‍ ജംഗ്ഷനിലെ ലോഡ്ജില്‍ നിന്നാണ് ജില്ല ആന്റി നാര്‍കോട്ടിക് സംഘത്തിന്റെ സഹായത്തോടെ രണ്ടംഗ സംഘത്തെ പിടികൂടിയത്. ലോഡ്ജില്‍ മുറിയെടുത്ത് മയക്കുമരുന്നു വില്‍പന നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് പോലീസ് ഇന്‍സ്പെക്ടര്‍ സി.വി ലൈജുമോന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

കരിപ്പൂര്‍ സ്റ്റേഷനിലെ എസ്.ഐ സാമി, എ.എസ്.ഐ പ്രഭ, സിവില്‍ പോലീസ് ഓഫീസര്‍മാരായ സാലേഷ്, ഷബീറലി എന്നിവരും ജില്ല ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ എം ഗിരീഷ്, ആര്‍ ഷഹേഷ്, ഐ.കെ ദിനേഷ്, സിറാജ്, സലിം എന്നിവരുമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published.