CLOSE

സില്‍വര്‍ലൈനിനായി കേന്ദ്രമന്ത്രിക്ക് മുന്‍പില്‍ വാദിച്ച് കുടുംബം; വി മുരളീധരന്റെ പ്രതിരോധയാത്രയില്‍ നാടകീയരംഗം

Share

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ ആളുകളുടെ ആശങ്കകള്‍ നേരിട്ട് മനസിലാക്കാനെന്ന പേരില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധയാത്രയില്‍ നാടകീയരംഗം. സില്‍വര്‍ലൈനിനെ അനുകൂലിച്ച് പ്രദേശവാസി വി മുരളീധരന്റെ മുന്‍പിലെത്തി. കഴക്കൂട്ടത്ത് ഗൃഹസന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു പദ്ധതിക്ക് അനുകൂലമായി വീട്ടുകാര്‍ സംസാരിച്ചത്. പദ്ധതിക്കായി ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് കുടുംബം വ്യക്തമാക്കി.

കഴക്കൂട്ടം വാര്‍ഡ് കൗണ്‍സിലര്‍ എല്‍ എസ് കവിതയുടെ വീട്ടില്‍ കേന്ദ്രമന്ത്രിയെത്തിയപ്പോഴായിരുന്നു നേതാക്കളെ അമ്പരിപ്പിച്ചുള്ള പ്രതികരണം. കവിതയുടെ മാതാപിതാക്കളാണ് വി മുരളീധരനുമായി സംസാരിച്ചത്. വി മുരളീധരനും ബിജെപി പ്രതിനിധി സംഘവും മംഗലപുരത്തുനിന്ന് മേനംകുളത്തേക്ക് സില്‍വര്‍ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ കുടുംബങ്ങളെ കാണാനാണ് എത്തിയത്.

സന്ദര്‍ശത്തിന്റെ ഭാഗമായി രണ്ടാമത്തെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു പദ്ധതിക്ക് അനുകൂല പ്രതികരണം. പദ്ധതി വേണമെന്നും പിണറായി വിജയന്‍ സിന്ദാബാദ് എന്നും മുദ്രാവാക്യം മുഴക്കിയാണ് കേന്ദ്രമന്ത്രിയെ വീട്ടിലേക്ക് എതിരേറ്റത്. ഞങ്ങള്‍ പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്നും സ്ഥലം അരസെന്റ് പോകുമെന്നും എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറെന്നും വി മുരളീധരനോട് കുടുംബം വ്യക്തമാക്കി.

എല്ലാഭാഗവും കേള്‍ക്കുന്നതിനായിട്ടാണ് താന്‍ ഇവിടെ എത്തിയത് പറഞ്ഞ് വി മുരളീധരന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു. തൊട്ടടുത്തുള്ള കുടുംബവും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് വി മുരളീധരനോട് പറഞ്ഞു. സിപിഎം കൗണ്‍സിലറുടെ വീട്ടില്‍നിന്ന് ഇങ്ങനെയൊരു പ്രതികരണമല്ലേ പ്രതീക്ഷിക്കാനാകൂവെന്ന് സംഭവത്തെക്കുറിച്ച് മുരളീധരന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published.