CLOSE

കൈപ്പത്തി മുറിച്ചുമാറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം ഭാരതപ്പുഴയില്‍

Share

പട്ടാമ്പി: ഭാരതപ്പുഴയില്‍ പട്ടാമ്പി പാലത്തിനു സമീപം കൈപ്പത്തി മുറിച്ചുമാറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പോന്നോര്‍ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെ.എസ് ഹരിതയാണ് (28) മരിച്ചത്. ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. ഈ മാസം രണ്ടിനാണു ഹരിതയെ കാണാതായത്. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

രണ്ടിന് ബാങ്കിലേക്കെന്ന് പറഞ്ഞ് ഇരുചക്രവാഹനത്തില്‍ പോയ ഹരിത പിന്നീട് മടങ്ങിയെത്തിയില്ല. കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പേരാമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ സിച്ച് ഓഫ് ആയിരുന്നു. സ്‌കൂട്ടര്‍ മുണ്ടൂരില്‍നിന്നും കണ്ടെത്തി.

Leave a Reply

Your email address will not be published.