ചക്കരക്കല്‍: കണ്ണൂരില്‍ വീടിന്റെ ബീം തകര്‍ന്ന് രണ്ടു പേര് മരിച്ചു. ആറ്റടപ്പ സ്വദേശി കൃഷ്ണന്, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്.
ചക്കരക്കല്‍ ആറ്റടപ്പയിലാണ് സംഭവം. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകര്‍ന്ന് വീണത്.
പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.