CLOSE

ഇന്ധന വിലവര്‍ധന: കെഎസ്ആര്‍ടിസിയില്‍ കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി ആന്റണി രാജു

Share

തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി ആന്റണി രാജു. ഇന്ധന വില വര്‍ധനവില്‍ പ്രതിവര്‍ഷം 500 കോടിയുടെ അധിക ചെലവ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ചെലവ് കുറയ്ക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരും. അടുത്ത മാസം ശമ്പളം നല്‍കാന്‍ കഴിയുമോ എന്നതില്‍ ആശങ്കയുണ്ട്. കെഎസ്ആര്‍ടിസിയിലെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രതികൂലമായ സാഹചര്യം. പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ കുറയ്‌ക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി. സ്വിഫ്റ്റ് സര്‍വീസുകള്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published.