CLOSE

അബദ്ധത്തില്‍ സംഭവിച്ചതല്ല! അമ്മായി അമ്മയെ ചവിട്ടി വീഴ്ത്തി തല തറയിലിടിപ്പിച്ചു: മകന്റെ മൊഴി പുറത്ത്

Share

എറണാകുളം: യുഎഇയില്‍ നവവധുവിന്റെ അടിയേറ്റ് ഭര്‍തൃമാതാവ് മരിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎഇ-സൗദി അതിര്‍ത്തിയിലെ ഗയാത്തിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ സഞ്ജുവിന്റെ മാതാവ്, പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. സംഭവത്തില്‍, മരുമകളായ ഷജനയെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഓണ്‍ലൈന്‍ വഴിയായിരുന്നു വിവാഹം നടന്നത്. തുടര്‍ന്ന്, സഞ്ജു ഭാര്യ ഷജനയെയും അമ്മ റൂബിയെയും സന്ദര്‍ശക വിസയില്‍ അബുദാബിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഭാര്യയെ ആദ്യമായി കാണുന്നതും അന്നായിരുന്നു. ഗള്‍ഫിലെത്തിയ ശേഷം മരുമകളും അമ്മായി അമ്മയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതായി സഞ്ജു പറയുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി ഇരുവരും തമ്മില്‍ സംസാരിക്കാതെ ഇരുന്നതിനെ തുടര്‍ന്ന്, സഞ്ജു ഇത് ചോദ്യം ചെയ്തപ്പോഴാണ് വഴക്കുണ്ടായത്. ഇതിനിടെ, പ്രകോപിതയായ ഷജന റൂബിയെ ചവിട്ടി വീഴ്ത്തുകയും അവരുടെ തല തറയിലിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു, എന്നാണ് സഞ്ജുവിന്റെ മൊഴി. തുടര്‍ന്ന്, പോലീസെത്തി മരണം സ്ഥിരീകരിക്കുകയും ഷജനയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയുമായിരുന്നു.

ഗയാത്തി അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ജീവനക്കാരനാണ് സഞ്ജു. ഫെബ്രുവരി 15നാണ് സഞ്ജു, മാതാവിനെയും ഭാര്യയെയും ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നത്. ഓണ്‍ലൈനിലൂടെ ആണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. ഇവിടെ എത്തിയതിന് ശേഷമാണ് ഭാര്യയെ ആദ്യമായി കാണുന്നത്. രണ്ട് ദിവസമായി ഉമ്മയുമായി അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി സഞ്ജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *