CLOSE

ആര്‍ടിഒ ഓഫീസിലെ ജീവനക്കാരിയുടെ ആത്മഹത്യ: സഹപ്രവര്‍ത്തകരില്‍നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിയില്‍ സൂചന

Share

യനാട്: ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ ജീവനക്കാരിയായിരുന്ന സിന്ധുവിന് ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിയില്‍ സൂചനകളുണ്ടെന്ന് പോലീസ്. 20 പേജുള്ള ഡയറിയും ചില കുറിപ്പുകളുമാണ് മുറിയില്‍നിന്ന് പോലീസ് കണ്ടെടുത്തത്. ഓഫീസില്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും കുറിച്ചിട്ടുള്ള ഡയറിയില്‍ ചില സഹപ്രവര്‍ത്തകരുടെ പേരുകളുമുണ്ട്.

മുറിയില്‍നിന്ന് ലഭിച്ച മൊബൈല്‍ഫോണും ലാപ്‌ടോപ്പും വിശദമായ പരിശോധയ്ക്ക് വിധേയമാക്കും. ഡയറിയിലുള്ള കാര്യങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ജീവനൊടുക്കുന്നതിന് മുമ്പ് വയനാട് ആര്‍ടിഒ മോഹന്‍ദാസിനെ നേരില്‍ കണ്ട് സിന്ധു പരാതിപ്പെട്ടിരുന്നു. ഓഫീസിലെ തൊഴില്‍ സാഹചര്യത്തെക്കുറിച്ചായിരുന്നു സിന്ധുവിന് പറയാനുണ്ടായിരുന്നത്.

ഓഫീസില്‍ വിഭാഗീയതയുണ്ടെന്ന് സിന്ധുവടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസം മുമ്പാണ് വയനാട് ആര്‍ടിഒയെ അറിയിച്ചത്. ഓഫീസില്‍ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് ആര്‍ടിഒ പറയുന്നു. ഇന്നലെ രാവിലെയാണ് എള്ളുമന്ദത്തെ വീട്ടില്‍ സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കായിരുന്നു.

Leave a Reply

Your email address will not be published.