CLOSE

കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

Share

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളില്‍ നാലുപേര്‍ അറസ്റ്റില്‍. ഇന്ന്‌ പുലര്‍ച്ചെയാണ് ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട അഖില്‍, രാഹുല്‍ , ജോഷി, അജിത് എന്നിവരെ പോലീസ് പിടികൂടിയത്. യുവാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ലഹരിവില്‍പ്പനക്കാരന്‍ അജിത് ലിയോണ്‍ എന്നായാളും ഇവരോടൊപ്പം പിടിയിലായി.

ഇന്നലെ രാത്രിയോടെയാണ് കഴക്കൂട്ടത്തെ നടുക്കിക്കൊണ്ട് യുവാവിന് നേരെ നാലംഗ സംഘം ബോംബെറിഞ്ഞത്. അപകടത്തില്‍ തുമ്പ സ്വദേശി ക്ലീറ്റസിനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍, ഇയാള്‍ അപകടാവസ്ഥ തരണം ചെയ്തുവെന്നാണ് ആശുപത്രിയില്‍ അധികൃതര്‍ അറിയിക്കുന്നത്. ആക്രമണത്തില്‍ ഇയാളുടെ വലത്തേക്കാലിനാണ് ഗുരുതരമായി പരിക്കേറ്റത്.

അതേസമയം, സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഗുണ്ടാ സംഘങ്ങളുടെ അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ കൃത്യമായി നടപടി കൈക്കൊള്ളണമെന്നും, കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കാന്‍ പോലീസ് ഇടപെടണമെന്നും ജനങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *