CLOSE

കെ.എസ്.ഇ.ബി; അസോ. ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

Share

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് സമരത്തില്‍ പങ്കെടുത്തതിനാണ് നടപടി . എന്നാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ഹരികുമാര്‍ പറഞ്ഞു.

നിയമപ്രകാരമല്ലാതെ ലീവെടുക്കുകയും പകരം ചുമതല നല്‍കിയില്ലെന്നും ചൂണ്ടിക്കാണിച്ചാണ് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ജാസ്മിനെ സസ്പെന്‍ഡ് ചെയ്തത്. ജാസ്മിനെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ചാണ് കെ.എസ്.ഇ.ബിയിലെ ഇടത് സര്‍വീസ് സംഘടന സമരം നടത്തിയത്. കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹി കൂടിയായ ജാസ്മിന്‍ ബാനുവിനെ അകാരണമായി സസ്പെന്റു ചെയ്തതതാണെന്നും സ്ത്രീത്വത്തെ അവഹേളിക്കുന്ന നിലയില്‍ ചെയര്‍മാന്‍ നിലപാട് സ്വീകരിച്ചെന്നുമായിരുന്നു സംഘടനയുടെ പരാതി. ചെയര്‍മാന്റെ ഏകാധിപത്യ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ഇടത് സര്‍വീസ് സംഘടനകളും ട്രേഡ് യൂണിയനും മുമ്പ് ദ്വിദിന പണിമുടക്ക് നടത്തിയത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *