CLOSE

സില്‍വര്‍ ലൈനില്‍ പ്രതിഷേധം; നൂറ് ജനസദസ്സുകള്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്

Share

തിരുവനന്തപുരം: ഏപ്രില്‍ അവസാനത്തോടെ സില്‍വര്‍ ലൈനെതിരായി നൂറ് ജനസദസുകള്‍ പൂര്‍ത്തിയാക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ആരെതിര്‍ത്താലും സില്‍വര്‍ ലൈന്‍ നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സിപിഐഎം നേതൃത്വത്തിന് തന്നെ പദ്ധതിയുടെ ഭവിഷ്യത്തുകള്‍ മനസിലായിട്ടുണ്ട്. ജനങ്ങളെ ബോധം കെടുത്തിയാലേ പദ്ധതിയെ കുറിച്ച് സിപിഐഎമ്മിന് ബോധവത്ക്കരണം നടത്താന്‍ കഴിയൂ എന്നും എംഎം ഹസന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്തുകൊണ്ടുള്ള സംസ്ഥാനത്തെ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണം. തീരുമാനം പുനഃപരിശോധിക്കണം. മുഖ്യമന്ത്രിയുടെ ആഗ്രഹമാണ് സ്വാഗത പ്രസംഗത്തിലെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം. പാര്‍ട്ടിയുടെ നിലപാട് സാമൂഹികാഘാത പഠനം നടത്തില്ല എന്നും അദ്ദേഹം പറഞ്ഞു. നന്ദിഗ്രാം മുന്നറിയിപ്പും കണ്ടു. അതിനെല്ലാം അര്‍ത്ഥം സിപിഐഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ ചിന്തയില്‍ തന്നെ ഈ പദ്ധതിയുടെ പ്രശ്നങ്ങളെ കുറിച്ച് ധാരണ വന്നു എന്നതാണ്.

എന്തുവന്നാലും സില്‍വര്‍ ലൈന്‍ നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരെല്ലാം ഇതിനെ എതിര്‍ക്കുമ്പോള്‍ ഒരു അനുരഞ്ജന ശ്രമമാണ് ഭരണാധികാരികള്‍ നടത്തേണ്ടത്. അതിനെയെല്ലാം മുഖ്യമന്ത്രി അവഗണിക്കുകയാണ്. ജനങ്ങള്‍ക്കെല്ലാം അറിയാം. അവരെ ബോധം കെടുത്താതെ സില്‍വര്‍ ലൈനെ കുറിച്ച് ബോധവത്ക്കരണം നടത്താന്‍ സാധിക്കില്ല.

Leave a Reply

Your email address will not be published.