CLOSE

മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ പെര്‍മിറ്റ് അനുവദിച്ചു ഉത്തരവായി

Share

പരമ്പരാഗത യാനങ്ങള്‍ക്ക് മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെര്‍മിറ്റ് അനുവദിച്ചു ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായി ഫെബ്രുവരി 27 ന് ഫിഷറീസ്, സിവില്‍ സപ്ലൈസ് വകുപ്പുകളും മത്സ്യഫെഡും ചേര്‍ന്ന് നടത്തിയ ഏകദിന പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഏകദിന സംയുക്ത പരിശോധനയില്‍ 9594 അപേക്ഷകളിലായി 10889 യാനങ്ങളും 14489 എന്‍ജിനുകളും അപേക്ഷിച്ചതില്‍, 14332 എന്‍ജിനുകള്‍ പെര്‍മിറ്റ് യോഗ്യമാണെന്ന് കണ്ടെത്തി. 60 എണ്ണം യോഗ്യമല്ലെന്ന് കണ്ട് നിരസിച്ചു. 97 എന്‍ജിനുകള്‍ പരിശോധനയ്ക്ക് എത്തിയില്ല. മണ്ണെണ്ണ പെര്‍മിറ്റിന് യോഗ്യമാണെന്നു കണ്ടെത്തിയ 14332 എന്‍ജിനുകളുടെ ലിസ്റ്റ് അംഗീകരിച്ചാണ് പെര്‍മിറ്റ് അനുവദിച്ചു ഉത്തരവായത്. 2015ലാണ് മണ്ണെണ്ണ പെര്‍മിറ്റിനായുള്ള പരിശോധന അവസാനമായി നടന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടത്താന്‍ സാധിക്കാതെയിരുന്ന സംയുക്ത പരിശോധനയാണ് ഫെബ്രുവരിയില്‍ നടത്തിയതെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.