തിരുവനന്തപുരം: കെ വി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരന് എം പി. ഓട് പൊളിച്ചല്ല കെ വി തോമസ് പാര്‍ലമെന്റില്‍ പോയത്. അദ്ദേഹത്തെ അപമാനിച്ച വാചകങ്ങളോട് യോജിക്കുന്നില്ല. സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നത് കേരള ഘടകമാണ്. കോണ്‍ഗ്രസ് നശിച്ച് കാണണമെന്ന് ആഗ്രഹമുള്ളവരാണ് കേരള സിപിഐഎം എന്നും കെ മുരളീധരന് പറഞ്ഞു.
ഇന്ന് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കെ.വി തോമസ് എന്താകും പറയുകയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. എഐസിസി നിര്‍ദേശം തള്ളി സെമിനാറില്‍ പങ്കെടുക്കുന്ന കെ.വി തോമസിനെതിരെ, കോണ്‍ഗ്രസിന്റെ നടപടിയും ഉണ്ടാകും. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന പൊതുവികാരമാണ് എഐസിസിയില്‍ ഉയര്‍ന്നിട്ടുള്ളത്.